വൈമാറ്റേയില് മഞ്ഞുപെയ്തപ്പോള്‍..
എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കണ്ണുതിരുമി പുറത്തേയ്ക്കു നോക്കിയപ്പൊഴല്ലേ ആശ്ചര്യം! മുറ്റമാകെ വെള്ളപ്പുതപ്പു പുതച്ചതുപോലെ!!
ആഗ്രഹിച്ചതുപോലെ സ്കൂളിനു അവധിയും കിട്ടി.. ഇനിയെന്താ ചെയ്യുക? ഒരു മഞ്ഞുമനുഷ്യനെ ഉണ്ടാക്കിക്കളയാം...
സംഗതി വിചാരിച്ചപോലെ എളുപ്പമല്ലല്ലൊ.. അനിയന് വാവയെക്കൂടി വിളിച്ചാലോ?
അപ്പൊഴാണു അടുത്ത വീട്ടിലെ ലോയിഡങ്കിള് സഹായത്തിനെത്തിയത്...
മഞ്ഞുമനുഷ്യന് റെഡി... പക്ഷേ അത്ര ഭംഗി പോരാ...
കയ്യാണെങ്കില്‍ തണുത്തു വേദനിക്കുകയും ചെയ്യുന്നു -
തല്ക്കാലം ഇതു മതി, അല്ലേ? അടുത്ത തവണ കുറച്ചുകൂടി നന്നാക്കാം....
(ഫോട്ടോകള്‍: അമ്പിളി)








