വൈമാറ്റേയില് മഞ്ഞുപെയ്തപ്പോള്‍..
എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കണ്ണുതിരുമി പുറത്തേയ്ക്കു നോക്കിയപ്പൊഴല്ലേ ആശ്ചര്യം! മുറ്റമാകെ വെള്ളപ്പുതപ്പു പുതച്ചതുപോലെ!!
ആഗ്രഹിച്ചതുപോലെ സ്കൂളിനു അവധിയും കിട്ടി.. ഇനിയെന്താ ചെയ്യുക? ഒരു മഞ്ഞുമനുഷ്യനെ ഉണ്ടാക്കിക്കളയാം...
സംഗതി വിചാരിച്ചപോലെ എളുപ്പമല്ലല്ലൊ.. അനിയന് വാവയെക്കൂടി വിളിച്ചാലോ?
അപ്പൊഴാണു അടുത്ത വീട്ടിലെ ലോയിഡങ്കിള് സഹായത്തിനെത്തിയത്...
മഞ്ഞുമനുഷ്യന് റെഡി... പക്ഷേ അത്ര ഭംഗി പോരാ...
കയ്യാണെങ്കില്‍ തണുത്തു വേദനിക്കുകയും ചെയ്യുന്നു -
തല്ക്കാലം ഇതു മതി, അല്ലേ? അടുത്ത തവണ കുറച്ചുകൂടി നന്നാക്കാം....
(ഫോട്ടോകള്‍: അമ്പിളി)
21 Comments:
ഉണ്ണീ, കുടുംബസമേതം ബൂലോഗത്തേക്ക് സ്വാഗതം!
ന്യൂസിലാന്റ് വിശേഷങ്ങള്‍ക്കായ് കാത്തിരിക്കുന്നു!
സുസ്വാഗതം....പോകാന്‍ ഒരുപാടു` ഇഷ്ടം തോന്നിഅ ഒരു സ്ഥലമാണു് ന്യൂസിലാന്റ്.. കൂടുതല്‍ ചിത്രങ്ങള്ക്കയും വിശേഷങ്ങളുമായി വീണ്ടും .....
സ്വാഗതം. ചിത്രങ്ങള്‍ നന്നായി. മഞ്ഞ് കണ്ടിട്ട് കൊതി വന്നു.
ന്യൂസിലന്റ് എനിക്കും ഇഷ്ടമാണ്.പടങ്ങളും വിശേഷങ്ങളും കാത്തിരിക്കുന്നു.
സ്വാഗതം!!
ന്യൂസീലാന്‍ഡില്‍ നിന്നുള്ള ആദ്യ മലയാളം ബ്ലോഗര്‍ ഉണ്ണിയാണെന്നു തോന്നുന്നു. എന്തുതന്നെയായാലും സ്വാഗതം മാഷെ.
പ്രിയ സുഹൃത്തേ..
നല്ല ചിത്രങ്ങള്‍. നല്ല എഴുത്തും. ബൂലോഗത്തേക്കെന്റെയും സ്വാഗതം.
സ്വാഗതം ഉണ്ണീ, ചിത്രങ്ങള്‍ നന്നായി.
ഹായ്...കംഗാരൂഷേപ്പുള്ള സ്ഥലം..വരൂ വരൂ സ്വാഗതം!
ഉണ്ണിക്കും, കുട്ട്യോള്‍ക്കും,
അമ്പിളി ചേച്ചിക്കും,
സ്തുതിയായിരിക്കേണമേ,
എന്നും സ്തുതിയായിരിക്കേണമേ....
ചേച്ചീന്ന് ചുമ്മാ ഒരു പ്രാസത്തിന്നെഴുതിയതാണ്ട്ടോ.....
സ്വാഗതം റ്റു ബൂലോഗം
അയ്യോ, ഭക്തിഗാനം പാടിയ ഞാന്‍ എങ്ങിനെ അനോണിയായി? പറയ്യൂ നാട്ടാരെ....ഒരു കണ്ടോള് സി, കണ്ട്രോള് വി അടിക്കാം..
ഉണ്ണിക്കും, കുട്ട്യോള്‍ക്കും,
അമ്പിളി ചേച്ചിക്കും,
സ്തുതിയായിരിക്കേണമേ,
എന്നും സ്തുതിയായിരിക്കേണമേ....
ചേച്ചീന്ന് ചുമ്മാ ഒരു പ്രാസത്തിന്നെഴുതിയതാണ്ട്ടോ.....
സ്വാഗതം റ്റു ബൂലോഗം
സ്വാഗതം ....
സ്വപ്ന ഭൂമിയായ ന്യൂസിലാന്റ്റില് നിന്നും എഴുതുന്ന ഉണ്ണിക്ക് സ്വാഗതം.
-പാര്‍വതി.
സ്വാഗതം, ഉണ്ണീ!
വെല്ലിങ്ങ്ടണിലെ കാറ്റില്‍ സൗത്ത്ഗയിറ്റ് റോഡില്‍ നിന്നു ബേസിന് റിസെര്‍വ് കടന്ന്, കോര്റ്റ്നിപ്ലേസ്സിലൂടെ വെല്ലിങ്ങ്ടണ്‍ ലൈബ്രറിയിലേക്ക് നടന്നിരുന്ന ശരല്‍ക്കാല സായന്തനങ്ങള്‍ ഓര്‍ത്തു വെറുതെ....
നീണ്ട വെണ്മേഘങ്ങളുടെ നാട്ടില്‍ മലയാളം ശ്വസിക്കുന്ന നാട്ടുകാരാ സ്വാഗതം
കമന്റിട്ട സിംഹ, വ്യാഘ്ര, ശാര്‍ദ്ദൂല ജനുസ്സില്‍പ്പെടുന്നതും പെടാത്തതുമായ എല്ലാ സുഹ്രുത്തുക്കള്‍ക്കും വളരെ വളരെ നന്ദി. കലേഷൊഴിച്ച് ആരും ആദ്യ ആഴ്ചകളില്‍ കമന്റാത്തതില്‍ നിരാശപൂണ്ടും, കുടുംബഹത്യ, രാജഹത്യ, ഭ്രൂണഹത്യ എന്നിങ്ങനെയുള്ള ദേവനിര്വ്വചനങ്ങള് വായിച്ചുവിരണ്ടും ബൂലോകവാസം അവസാനിപ്പിച്ചാലോ എന്നു ചിന്തിച്ചവശനായിരിക്കുമ്പൊഴാണു കമന്റുകളുടെ കൂമ്പാരം. വീണ്ടും സമയം കിട്ടുമ്പൊഴൊക്കെ വല്ലതും കൊട്ടിക്കുറിയ്ക്കാം സഖാക്കളേ! വായിച്ചുസഹികെടുമ്പോള് വേലി, പാമ്പ് എന്നൊക്കെ ഓര്‍ത്തു നെടുവീര്‍പ്പിടുക, എല്ലാവരും.
സസ്നേഹം
ചേച്ചിതന്നെ, കുറുമാനേ; പക്ഷേ പേരു വിളിച്ചോളൂ; നോ വറീസ് :)
അമ്പിളി
മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണിക്കൊമ്പില്‍
താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി...
ഒരു പോസ്റ്റിട്ട ശേഷം എവിടെപ്പോയി? ന്യൂസീലാന്‍ഡിലെ വിശേഷമൊക്കെ തീര്‍ന്നോ?
കൂടുതല്‍ ചിത്രങ്ങള്‍ക്കായി കാത്തിരിയ്ക്കുന്നു...
അക്ബര്‍ ബുക്സിലേക്ക് നിങ്ങളുടെ രചനകളും അയക്കുക
akberbooks@gmail.com
mob:09846067301
കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com
Post a Comment
Links to this post:
Create a Link
<< Home